Deadpool 2 : മാർവെൽ കോമിക്സിലെ ഏറ്റവും മികച്ച എന്റർടൈനർ.?
=========================


ദുഷ്ടന്മാരെ കൊല്ലാൻ ലോകപര്യടനം നടത്തുന്ന Wade Willson ഒടുവിൽ പ്രണയ വാർഷികം ആഘോഷിക്കാൻ കാമുകിയായ Vannessa യുടെ അടുത്തെത്തുന്നു.. എന്നാൽ അപ്പാർട്ട്മെന്റിൽ നടക്കുന്ന ഒരു അറ്റാക്കിൽ വനേസ്സ കൊല്ലപ്പെടുന്നതോടെ Wade ന് X-men ൽ അംഗമാകേണ്ടി വരുന്നു. തന്റെ ആദ്യ X-men മിഷന്റെ ഭാഗമായി Russel എന്ന പതിന്നാലു വയസ്സുകാരൻ mutant ലേക്കും അവനെ കൊല്ലാൻ ഭാവിയിൽ നിന്നും ടൈം ട്രാവൽ ചെയ്തുവരുന്ന Cable എന്ന വില്ലനിലേക്കും Wade ചെന്നെത്തുന്നു.

അപൂർവ്വമായാണ് ആദ്യ ഭാഗത്തേക്കാളും മികച്ച രണ്ടാം ഭാഗം സിനിമയിൽ ഉണ്ടാകുന്നതെങ്കിൽ Deadpool 2 അതിനുദാഹരണമാണ്. കഥാപരമായും എന്റർടൈൻമെന്റ് എലമെന്റുകളിലും ആദ്യ ഭാഗത്തേക്കാൾ കാഴ്ചയിൽ രസിപ്പിക്കുന്നുണ്ട് DP 2. പ്രേക്ഷകനും സിനിമയ്ക്കും ഇടയിലുള്ള ഭിത്തി Wade പലപ്പോഴും തന്റെ സംഭാഷണങ്ങളിലൂടെ പൊളിച്ചടുക്കുന്നുണ്ട്.ആദ്യഭാഗത്തെ ടൈറ്റിലുകളിൽ പോലും അസാധ്യ ഹ്യൂമറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു പക്ഷെ ഈ Fourth wall ബ്രെക്കിങ്‌ തന്നെയാണ് സിനിമയെ കൂടുതൽ എന്റർടൈനിംഗ് ആക്കുന്നത്. ആക്ഷൻ രംഗങ്ങൾ മികച്ച നിലവാരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രക്തച്ചൊരിച്ചിലും ഗോർ രംഗങ്ങളും ചില രംഗങ്ങളിൽ അധികമായി വരുന്നുണ്ടെങ്കിലും അതൊക്കെ കോമഡികളായി പരിണമിക്കുകയാണ്. മാർവെലിന്റെ തന്നെ സിനിമകളായ X-men, Logan, X-men wolverine എന്നിവയുടെ റെഫറൻസുകൾ കാണാൻ തന്നെ രസമാണ്.!

റയാൻ റെയ്നോൾഡ്സ് Deadpool ആയി അമ്പരപ്പിച്ചപ്പോൾ സപ്പോർട്ടിങ് ആയി വന്നവരൊന്നും നിരാശപ്പെടുത്തിയില്ല.അധികം പറയാതെ തന്നെ ഉറപ്പിക്കാം. തിയേറ്ററിൽ കണ്ടാൽ പൈസ വസൂലാക്കാവുന്ന പക്കാ എന്റർടൈൻമെന്റ് പാക്കേജാണ്‌ Deadpool 2. ഒരു പക്ഷെ ഏതൊരു മാർവെൽ സിനിമയെക്കാളും എന്റർടൈൻ ചെയ്യിക്കുന്ന ടൈറ്റ്‌ലി പാക്കഡ്‌ മൂവിയാണ് DP2. Wade ന്റെ ഭാഷയിൽ പറഞ്ഞാൽ “Deadpool2 is a family movie..!”

5 ക്രെഡിറ്റ്‌ സീനുകൾ ഉള്ള സിനിമയിൽ അവയെല്ലാം എൻഡ് ടൈറ്റിലിന്റെ തുടക്കത്തിൽ അടുപ്പിച്ചാണ് വെച്ചിരിക്കുന്നത്. അതായത് എൻഡ് ടൈറ്റിലിന് ശേഷം ക്രെഡിറ്റിന് വേണ്ടി കാത്തിരിക്കേണ്ട എന്നപേക്ഷ.!
#vimalindianreviews

LEAVE A REPLY

Please enter your comment!
Please enter your name here